Latest NewsKeralaIndia

കര്‍ഷക ആത്മഹത്യ ചര്‍ച്ചയാകുന്നു; കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ ശക്തമാക്കണം, കുറ്റപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോക്‌സഭയില്‍ ഉയര്‍ത്തിക്കാട്ടി
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കാര്‍ഷക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടണം. ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചുവെന്നും രാഹുല്‍ ശൂന്യവേളയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി.

കേരള സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ ആര്‍ബിഐക്ക് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കണം. ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രം റിസര്‍വ് ബാങ്കിനോട് നിര്‍ദേശിക്കണമെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു. വയനാട്ടില്‍ ബുധനാഴ്ച വയനാട്ടില്‍ കടക്കെണി മൂലം ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി. വയനാട്ടില്‍ 8000 കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തിനോട്ടീസ് അയച്ചിരിക്കുകയാണ്. വസ്തു ഈടിന്മേല്‍ ആണ് കര്‍ഷകര്‍ വായ്പ എടുത്തിരിക്കുന്നത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായതല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കി. വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു. ബജറ്റില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്ന ഒന്നുമില്ലെന്നും രാജ്യത്തെ കര്‍ഷകര്‍ ദുരിതത്തിലാണെന്നും രാഹുല്‍ഗാന്ധി ലോക്സഭയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button