തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റും കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഉടന്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ മാറ്റം. ഇത് ഉടന്‍ നടപ്പിലാക്കില്ലെന്ന് ഗതാതഗത വകുപ്പ് അറിയിച്ചു. സഹയാത്രകാര്‍ക്കും ഹെല്‍മറ്റും, സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായി ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണം നടത്താനാണ് വകുപ്പിന്റെ തീരുമാനം.
സംസ്ഥാനത്തെ മോട്ടര്‍ വാഹന അപകടങ്ങളുടെ കണക്കുകള്‍ സുപ്രീംകോടതിയുടെ പ്രത്യേക സമിതിയുടെ വാര്‍ഷിക അവലോകന യോഗങ്ങളില്‍ തുടര്‍ച്ചയായി വിമര്‍ശന വിധേയമായതോടെയാണു ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റും എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമാക്കിയുള്ള കോടതിവിധി കര്‍ശനമായി നടപ്പാക്കാന്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തെഴുതിയത്. കോടതി ഉത്തരവ് പാലിക്കാത്തവര്‍ക്ക് പരിരക്ഷ നല്‍കില്ലെന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ കടുത്ത നിലപാടിനെ തുടര്‍ന്നായിരുന്നു നീക്കം.
കേരളത്തില്‍ ഈ തീരുമാനം ധൃതിയില്‍ നടപ്പിലാക്കിയാല്‍ പ്രതിഷേധത്തിന് ഇടയാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ ബോധവത്കരണം നടത്താന്‍ തീരുമാനിച്ചത്. പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ബോധവത്ക്കരണ പരിപാടി നടത്തുക. രണ്ട് ദിവസത്തെ ബോധവത്ക്കരണ പരിപാടിയാണ് ഗതാഗതവകുപ്പ് ലക്ഷ്യമിടുന്നത്.
Post Your Comments