
മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമി ഫൈമലില്‍ ന്യൂസിലന്റിനോടുള്ള തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബാറ്റിംഗിന് ധോനിയെ വൈകി ഇറക്കിയതിനാണ് സച്ചിന്റെ വിമര്‍ശനം. ധോണി അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു.
ഇതേ വിഷയത്തില്‍ സൗരവ് ഗാംഗുലിയും അതൃപ്തി പ്രകടിപ്പിച്ചു. കമന്ററി ബോക്‌സിലിരുന്നാണ് ഗാംഗുലി തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കാതിരുന്ന തീരുമാനം എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്നായിരുന്നു ഗാംഗുലി വ്യക്തമാക്കിയത്. ഇന്ത്യക്കായി പതിനായിരത്തിലേറെ റണ്‍സ് നേടിയൊരു താരത്തെ ഇത്തരം സമ്മര്‍ദ്ദഘട്ടത്തിലല്ലാതെ പിന്നെ എപ്പോഴാണ് ഇറക്കുക എന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഗാംഗുലി പറയുകയുണ്ടായി.
Post Your Comments