കൊച്ചി: ഇനിമുതല്‍ ലോവര്‍ പ്രൈമറി ക്ലാസുകള്‍ ഒന്ന് മുതല്‍ അഞ്ച് വരെ. ആറ് മുതല്‍ എട്ടുവരെ അപ്പര്‍ പ്രൈമറിയായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് സമാനമായി കേരളത്തിലെ സ്‌കൂള്‍ ഘടനയിലും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് പുതിയ വിധി പുറത്തു വന്നിരിക്കുന്നത്. നിലവില്‍ കേരളത്തിലെ വിദ്യഭ്യാസ ഘടന അനുസരിച്ച് എല്‍.പി സ്‌കൂളുകള്‍ ഒന്ന് മുതല്‍ നാല് വരെയും യു.പി സ്‌കൂളുകള്‍ അഞ്ച് മുതല്‍ എട്ട് വരെയുമാണ്.
പുതിയ നിയമം പ്രാവര്‍ത്തികമാകുന്നതോടെ ഇതില്‍ മാറ്റം വരും. ജസ്റ്റിസ് ചിദംബരേഷ് ഉള്‍പ്പെടുന്ന മൂന്നംഗ ബഞ്ചിന്റേതാണ് വിധി. വിവിധ സ്‌കൂള്‍ പ്രതിനിധികളുെടയും മാനേജ്മെന്റുകളുടെയും ഉള്‍പ്പെടെ നാല്‍പ്പതിലേറെ ഹര്‍ജികളാണ് വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടത്. 2009ലാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വരുന്നത്.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുകയായിരുന്നു വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലക്ഷ്യം. ഇത് പ്രകാരം 5-ാം ക്ലാസ് വരെയാണ് എല്‍.പി നിര്‍ണയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിയമം കേരളത്തിലെ വിദ്യാഭ്യാസ ഘടനയില്‍ നിന്ന് വിഭിന്നമായിരുന്നു. നേരത്തെ ഘടനയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും നടപ്പിലായിരുന്നില്ല.
Post Your Comments