Latest NewsIndia

കര്‍ണാടക പ്രതിസന്ധി: വിമത എംഎല്‍മാര്‍ ബെംഗുളൂരുവിലേയ്ക്ക്

മുംബൈ: കര്‍ണാടക സര്‍ക്കാരില്‍ നിന്നും രാജി വച്ച് മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബെംഗുളൂരുവിലേയ്ക്ക് തിരിച്ചു പോകും. മുംബൈയിലുള്ള ഒമ്പത് എംഎല്‍എമാരാണ് തിരികെ പോകുന്നത്. ബെംഗുളൂരുവിലേയ്ക്ക് പോകുന്നതിനായി ഉച്ചയ്ക്കുള്ള വിമാനത്തില്‍ ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തു. അതേസമയം രണ്ട് എംഎല്‍എമാര്‍ മുംബൈയില്‍ തന്നെ തുടരും.

അതേസമയം സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എംഎല്‍എമാര്‍ ഇന്നു സ്പീക്കറെ കാണും. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെ എംഎല്‍എമാരെ കണ്ട് തീരുമാനം എടുക്കണം. നാളെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തീരുമാനം അറിയിക്കണം എന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button