ദുബൈ : 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസപകടത്തില്‍ ഒമാനി ബസ് ഡ്രൈവര്‍ക്ക് 7 വര്‍ഷം തടവ്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 34 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ജൂണ്‍ 6 നുണ്ടായ അപകടത്തില്‍ 7 മലയാളികള്‍ അടക്കം 17 പേരാണ് മരിച്ചത്.
ദുബൈ ബസപകടത്തില്‍ മരിച്ചവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരായിരുന്നു. അതില്‍ തന്നെ അധികവും മലയാളികള്‍. അപകട വാര്‍ത്ത പരന്നതോടെ ഹോസ്പിറ്റലുകളിലും പൊലിസ് മോര്‍ച്ചറിയിലും ചെന്ന് വിവരങ്ങള്‍ ഉറപ്പാക്കാന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.
ദുബൈ റാഷിദീയ മെട്രോ സ്റ്റേഷന് സമീപം മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ ദുരന്തം. അപകടത്തില്‍ മരണപ്പെട്ടവരില്‍ എട്ട് പേര്‍ ഇന്ത്യക്കാരാണ്. ഒമാന്‍ സ്വദേശിയായ ഡ്രൈവര്‍ 94 കിലോ മീറ്റര്‍ വേഗത്തില്‍ സൂചനാ ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് ബസ് ഓടിച്ചിരുന്നത് എന്നായിരുന്നു പ്രോസിക്യൂഷന്‍ നിഗമനം.
Post Your Comments