KeralaLatest NewsUAE

ദുബായിലെ ബസപകടം; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടിഎടുത്തെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ദുബായിലെ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ നടപടികള്‍ തുടരുകയാണെന്നും മുരളീധരന്‍ പറഞ്ഞു. അപകടത്തില്‍ പരിക്ക് പറ്റിയവരുടെ വിവരങ്ങള്‍ അറിയുവാന്‍ ദുബായില്‍ കണ്‍ട്രോള്‍ റൂം തുറന്നെന്നും അദ്ദേഹം അറിയിച്ചു

മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ തൂക്കം നോക്കി നിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസഹമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ വി മുരളീധരന് തിരുവനന്തപുരത്ത് ബിജെപി നേതാക്കളും പ്രവര്‍ത്തകരും വരവേല്‍പ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button