ന്യൂഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത പോക്‌സോ നിയമത്തിന് ക്യാബിനറ്റ് അംഗീകാരം.കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെയും കര്‍ശന നിയമ നടപടിയുണ്ടാകും.18 വയസിനു താഴെയുള്ള കുട്ടികളുടെ സുരക്ഷയും മാന്യതയും ഉറപ്പാക്കാനുള്ള ഭേദഗതികളാണ് 2012ലെ പോസ്‌കോ നിയമത്തില്‍ വരുത്തുന്നത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും ശിക്ഷയെയും കുറിച്ച് വ്യക്തത വരുത്താനും ശ്രമമുണ്ട്. കുട്ടികളുടെ ഭൗതികവും വൈകാരികവും ബൗദ്ധികവുമായ പരിരക്ഷയും സാമൂഹികമായ വികസനവും ലക്ഷ്യമിട്ടുള്ളതാണ് മറ്റു വ്യവസ്ഥകള്‍.പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.
Post Your Comments