കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ നിര്‍ണ്ണായകമാകുമെന്ന് സൂചന. കലാഭവൻ സോബിക്കെതിരെ ഉയര്‍ന്ന വധഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ യാതൊരന്വേഷണവും നടക്കാത്തതിനെ തുടർന്ന് സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സോബി ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നിര്‍ദ്ദേശം.
ഇതിനെ ദൈവത്തിന്റെ ഇടപെടലായി കാണുകയാണ് ബന്ധുക്കൾ. പ്രതീക്ഷ നല്‍കുന്ന എന്തെങ്കിലും ഒരു വാര്‍ത്ത ഇന്നലത്തെ ദിവസംതന്നെ വരുമെന്ന് മനസ്സ് പറഞ്ഞിരുന്നു.. വെറുതെയായില്ല.. മറ്റൊരു കേസിന്റെ വാദത്തിനിടെ ബാലുച്ചേട്ടന്റെ ആക്‌സിഡന്റ് കേസില്‍ വിശദമായ അന്വേഷണവും റിപ്പോര്‍ട്ടും കോടതി ആവശ്യപ്പെട്ടിരിക്കുന്നു. പൊലീസും ചില സംഘങ്ങളും ഇതൊക്കെ സ്വാഭാവികം എന്നു വരുത്താന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതിലൊക്കെ എന്തോ ദുരൂഹതയില്ലേ എന്ന സംശയം കോടതിക്കും തോന്നിയിരിക്കുന്നു
ദൈവത്തിന്റെ കൈ!- ബാലഭാസ്‌കറിന്റെ മാതൃ സഹോദരി പുത്രിയായ പ്രിയയാണ് ബാലഭാസ്‌കറിന്റെ മരണത്തിലെ സത്യം പുറത്തെത്തിക്കാന്‍ പോന്ന ഇടപെടലായി ഇതിനെ വിശേഷിപ്പിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണ സ്ഥലത്തുണ്ടായിരുന്ന മൂന്ന് പേരെ സോബി തിരിച്ചറിഞ്ഞതും പ്രിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നുണ്ട്.
പോസ്റ്റ് കാണാം:
പ്രതീക്ഷ നൽകുന്ന എന്തെങ്കിലും ഒരു വാർത്ത ഇന്നലത്തെ ദിവസംതന്നെ വരുമെന്ന് മനസ്സ് പറഞ്ഞിരുന്നു.. വെറുതെയായില്ല.. മറ്റൊരു കേസിന്റെ വാദത്തിനിടെ ബാലുച്ചേട്ടന്റെ ആക്സിഡന്റ് കേസിൽ വിശദമായ അന്വേഷണവും റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിരിക്കുന്നു. പോലീസും ചില സംഘങ്ങളും ഇതൊക്കെ സ്വാഭാവികം എന്നു വരുത്താൻ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതിലൊക്കെ എന്തോ ദുരൂഹതയില്ലേ എന്ന സംശയം കോടതിക്കും തോന്നിയിരിക്കുന്നു!! ദൈവത്തിന്റെ കൈ!!!
കലാഭവൻ സോബി കഴിഞ്ഞ ആഴ്ച വല്യമ്മാവന്റെ വീട്ടിൽ വന്നിരുന്നു. ബാലുച്ചേട്ടന്റെ അച്ഛനും ഞങ്ങളുമൊക്കെ ഉണ്ടായിരുന്നു അവിടെ. സെപ്റ്റംബർ 25 വെളുപ്പിനെ ആക്സിഡന്റ് നടന്നതിനടുത്തു കണ്ട കാഴ്ചകൾ, ക്രൈം ബ്രാഞ്ചിനോട് വിശദമാക്കിയ കാര്യങ്ങൾ ഒക്കെയും പറഞ്ഞു. ഞങ്ങളുടെ ഒരു താല്പര്യത്തിന്റെ പുറത്ത് ഈ കേസുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള കുറെയധികം പേരുടെ ഫോട്ടോസ് അദ്ദേഹത്തെ കാണിച്ചു. അതിൽ നിന്നും 3 പേരെ അദ്ദേഹം അന്നേദിവസം ആ സ്ഥലത്തു കണ്ടതായി തിരിച്ചറിയുകയും ചെയ്തു.
ഇത് ഞങ്ങളുടെ സംശയങ്ങൾക്കും വാദങ്ങൾക്കും ബലം കൂട്ടിയിട്ടുണ്ട് തീർച്ചയായും. ഈ വാർത്ത പുറത്തുവരുന്നതോടെ അടുത്ത പടി ക്രൈം ബ്രാഞ്ച് നോക്കുമായിരിക്കും എന്നു കരുതിയിരുന്നു. പക്ഷെ മാധ്യമങ്ങൾക്കു പോലും മൗനമായിരുന്നു പിന്നീടും. ക്രൈം ബ്രാഞ്ചും അനങ്ങിയില്ല. പോലീസ് പ്രൊട്ടക്ഷന് അപേക്ഷിച്ചതിന്റെ കേസിനൊപ്പം ഇക്കാര്യങ്ങളും പറയും എന്ന് സോബി പറഞ്ഞതായിരുന്നു പിന്നീടുള്ള ഏക പ്രതീക്ഷ. ദൈവാധീനം പോലെ മിനിഞ്ഞാന്ന് കോടതി ഇതെടുക്കുകയും ക്രൈം ബ്രാഞ്ചിൽ നിന്ന് അടുത്ത ദിവസം റിപ്പോർട്ട് വേണമെന്നാവശ്യപ്പെടുകയും ചെയ്തു.
ഇന്നലെ ബാലുച്ചേട്ടന്റെ പിറന്നാൾദിനത്തിൽ ആദ്യത്തെ കേസായി ഇതെടുത്തു, ക്രൈം ബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടു, അവിടുത്തെ ലോക്കൽ പോലീസ് വേണ്ടത് ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു..കൗമുദി പത്രത്തിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പറഞ്ഞിട്ടുണ്ട് ഹൈക്കോടതി. ഏതുതരം ശാസ്ത്രീയപരിശോധനകൾക്കും വിധേയനാകാൻ തയാർ എന്നു പറയുന്ന ഒരാളുടെ വാക്കിനു വിലകൊടുക്കാതിരിക്കാൻ കോടതിക്കും കഴിയില്ലല്ലോ. ഇനി വഴിയേ കാണാം ബാക്കി…
Post Your Comments