കൊച്ചി: രണ്ടര ലക്ഷത്തോളം പ്രളയദുരിത്വാശ്വാസ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചത് വെറും 571 അപേക്ഷകളാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. പ്രളയം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും സഹായ വിതരണം എങ്ങുമെത്തിയില്ല എന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചതിനു പിന്നാലെയാണ് സത്യവാങ്‌മൂലം.
മൂന്നാംഘട്ടത്തില്‍ ലഭിച്ച രണ്ടര ലക്ഷത്തോളം അപേക്ഷകളില്‍ വെറും 571 അപേക്ഷകളാണ് തീര്‍പ്പാക്കാനായതെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. അപ്പീലുകളില്‍ അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
അപേക്ഷകള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തങ്കിലേ അപ്പീലുകളുടെ എണ്ണം കൃത്യമായി പറയാൻ സാധിക്കു. നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ജില്ലകള്‍ തോറും ഈ മാസം 20 മുതല്‍ അടുത്ത മാസം 2 വരെ യോഗങ്ങള്‍ നടത്തും.സർക്കാർ വ്യക്തമാക്കി.
Post Your Comments