കൊച്ചി: പല ജില്ലകളിലും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പോലീസ് അതിക്രമങ്ങള്‍ കൂടി വരുന്നത് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
ഹൈക്കോടതി സര്‍ക്കാരിനോട് എന്ത് കൊണ്ടാണ് നിയമനങ്ങള്‍ നടക്കാത്തതെന്ന് ആരാഞ്ഞു. പോലീസ് ആക്ടിലെ ലെ 110ആം വകുപ്പ് റദ്ദാക്കാന്‍ കോടതിക്കു അധികാരം ഉണ്ടോ എന്നുള്ള കാര്യം പരിശോധിക്കാന്‍ ഹര്ജിക്കാരന് കോടതി നിര്‍ദ്ദേശം നല്കി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
Post Your Comments