Latest NewsIndia

ലോക്‌സഭാ തെരഞ്ഞെടുപ്പ്; അമേഠിയിലെ തോൽവിക്ക് കാരണം വെളിപ്പെടുത്തി രാഹുൽ ഗാന്ധി

അമേഠി: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ തോറ്റതിന് കാരണം പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയതായി റിപ്പോർട്ട്. തോറ്റെങ്കിലും താൻ അമേഠി സീറ്റ് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ഡിസിസി പ്രസിഡന്റ് നരേന്ദ്ര മിശ്ര അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.”ഞാൻ അമേഠി വിട്ട് പോകില്ല. എന്റെ വീടും കുടുംബവും ഇതാണ്,ഞാൻ വയനാട്ടിലെ എംപിയായിരിക്കാം. പക്ഷെ അമേഠിയുമായുള്ളത് മുപ്പതാണ്ടിന്റെ ബന്ധമാണ്. അമേഠിക്ക് വേണ്ടി ഞാൻ ദില്ലിയിൽ പൊരാടും, എന്ന് അമേഠിയിൽ നടന്ന യോഗത്തിൽ ജനങ്ങളോട് പറഞ്ഞതായി നരേന്ദ്ര മിശ്ര പറഞ്ഞു.

അതേസമയം പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തെ രാഹുൽ ഗാന്ധി അഭിനന്ദിച്ചുവെന്നും നരേന്ദ്ര മിശ്ര പറഞ്ഞു. പ്രവർത്തകർ കഠിനമായി പരിശ്രമിച്ചുവെന്നും എന്നാൽ പ്രാദേശിക നേതാക്കൾ ജനങ്ങളിൽ നിന്നകന്നുവെന്നും രാഹുൽ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button