ലോസ് ഏഞ്ചല്‍സ് : മദ്യവും മയക്കുമരുന്നും സ്ത്രീകളും ആവശ്യാനുസരണം നൽകുന്ന യുഎസിലെ കുപ്രസിദ്ധമായ സെക്സ് ഐലന്റ് ഫെസ്റ്റിവലിനെതിരെ പോലീസ്. അണ്‍ലിമിറ്റഡ് വിമണ്‍ ഓഫറുകളുമായി നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ഈ ഫെസ്റ്റിവലിന് സെക്സ് ഐലന്റ് റിസോര്‍ട്ടിലെത്തുന്നവര്‍ക്ക് 100 യുവതികളില്‍ ആരെയും ഉപയോഗിക്കാം.
നെവേദയിലെ പേര് വെളിപ്പെടുത്താത്ത ദ്വീപിലെ റിസോര്‍ട്ടിലാണ് ഇപ്രാവശ്യം ഈ ആഘോഷം നടക്കാനിരിക്കുന്നത്. ഈ വര്‍ഷത്തെ ഇവന്റിനുള്ള ടിക്കറ്റ് നിരക്ക് 6000 ഡോളര്‍ അഥവാ ഏതാണ്ട് 4600 പൗണ്ടാണ്. ഇതിന് മുമ്ബത്തെ ആഘോഷം വെനിസ്വലയിലെ ഐലന്റിലായിരുന്നു നടന്നിരുന്നത്. യുഎസിലെ നെവേദ മാത്രമാണ് നിയമപരമായി വേശ്യാവൃത്തിക്ക് അനുവാദം നല്‍കിയിരിക്കുന്നതെന്നതിനാലാണ് ഇവിടെ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഇപ്രാവശ്യം ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിക്കുന്ന ഈ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും അണ്‍ലിമിറ്റഡ് വിമണ്‍ ഓഫറുകളുമായി നടത്തുന്ന ഈ ഹോളിഡേഫെസ്റ്റിവല്‍ നടക്കുന്നതിനിടെ റെയ്ഡ് നടത്തി പൂട്ടിക്കുമെന്നുമുള്ള താക്കീതുമായി പോലീസ് രംഗത്തെത്തിയിട്ടുമുണ്ട്.ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്‌മിനിസ്ട്രേഷനും പരിപാടിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മയക്കുമരുന്ന നിയമം ലംഘിച്ചാൽ ടൂറിസ്റ്റുകളെ നാട് കടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 18 വയസിന് താഴെയുള്ള ആൺകുട്ടികൾ എത്തിയാലും അവർക്കെതിരെ നടപടിയെടുക്കും.
നാല് ദിവസത്തെ പാര്‍ട്ടിക്കിടെ ഓരോ പുരുഷനും ഓരോ ദിവസവും രണ്ട് സുന്ദരികളെ തെരഞ്ഞെടുക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി സുന്ദരികള്‍ അല്‍പവസ്ത്രധാരിണികളായി ബൈക്കിന് മേലും കുതിരപ്പുറത്തും സഞ്ചരിക്കുന്ന സെഷനുകളുണ്ട്. ഇതിന് പുറമെ സെക്ഷ്വല്‍ ഹെലികോപ്റ്റര്‍ ടൂറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുമ്പ് നടന്നിരുന്ന പരിപാടിയിൽ പങ്കെടുത്തവര്‍ക്ക് കൊക്കയിന്‍,, എല്‍എസ്ഡി തുടങ്ങിയ നിയമവിരുദ്ധ മയക്കുമരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയിരുന്നു. ഈ വര്‍ഷത്തെ പരിപാടിക്കിടെ റിസോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ വസ്തുക്കള്‍ കണ്ടെടുത്താല്‍ ഈ ഇവന്റ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടുമെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നുള്ള ഉത്തരവ്.
Post Your Comments