KeralaLatest News

പുഴയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചപ്പോള്‍ ലൈഫ് ഗാര്‍ഡ് രക്ഷിച്ചു: അടുത്ത ദിവസം തൂങ്ങി മരിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ജയന്‍ കുറ്റിപ്പുറം പാലത്തിനു മുകളില്‍നിന്ന് പുഴയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചത്

കുറ്റിപ്പുറം: തുടര്‍ച്ചയായി ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയ 40-കാരന്‍ തൂങ്ങി മരിച്ച നിലയില്‍. തവനൂര്‍ മദിരശ്ശേരി ചീരക്കുഴി വിണ്ണന്‍ചാത്ത് ജയന്‍ ആണ് മരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം പുഴയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു. എന്നാല്‍ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ജയന്‍ കുറ്റിപ്പുറം പാലത്തിനു മുകളില്‍നിന്ന് പുഴയില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചത്. തുടര്‍ന്ന് പമ്പയിലെ ലൈഫ് ഗാര്‍ഡുമാരായ ഇബ്രാഹിമും ഹരിദാസും ഇയാളെ രക്ഷിക്കുകയായിരുന്നു. ള്ളത്തില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് നടത്തിയ പരിശോധനയിലാണ് ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. തുടര്‍ന്ന് മുങ്ങിപ്പോയ ജയനെ ഇരുവരും രക്ഷപ്പെടുത്തുകയായിരുന്നു.

പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ജയന്‍ പിന്നീട് വീട്ടിലേയ്ക്ക് തിരിച്ചു പോയി. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീണ്ടും വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയന്‍ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ജയന്‍ തെങ്ങുകയറ്റത്തൊഴിലാളിയാണ്. ഭാര്യ: സുനിത. മക്കള്‍: സ്വാതി, നിവിഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button