മുംബൈ: ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും മത്സരിച്ചില്ലെങ്കിലും ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ പ്രചരണമാണ് മഹാരാഷ്ട്രയില്‍ രാജ് താക്കറെ നടത്തിയത്. കോണ്‍ഗ്രസുമായി നവനിര്‍മ്മാണ്‍ സേന സഖ്യത്തിലെത്തിയില്ലേങ്കിലും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് തിരഞ്ഞെടുപ്പില്‍ രഹസ്യ പിന്തുണ നല്‍കിയിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസം സോണിയയുമായുള്ള രാജ് താക്കറയുടെ കൂടിക്കാഴ്ചയോടെ നിയമസഭ തിരഞ്ഞെടുപ്പിന് പുതിയ സഖ്യം മഹാരാഷ്ട്രയില്‍ രൂപം കൊള്ളുമെന്നാണ് കണക്കാക്കപ്പെടുന്നത്. കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് സോണിയയെ നിലപാട് അറിയിച്ചതായി രാജ് താക്കറെയും വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശിവസേനയോടുള്ള പിണക്കം മറന്ന് രാജ് താക്കറെ എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാകും എന്നായിരുന്നു ആദ്യം കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന രാജ് താക്കറെയെയാണ് തിരഞ്ഞെടുപ്പ് വേളയില്‍ കണ്ടത്
l
Post Your Comments