
പാരിസ്: ഒരു രൂപ പോലും അധികം നൽകാതെ എട്ട് കിലോ അധിക ലഗേജ് കൊണ്ടുവരാന്‍ വിമാനത്താവളത്തിൽ ഒരു വിദേശി പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്കോട്ട്ലന്റുകാരനായ ജോണ്‍ ഇര്വിന് എന്നയാളെ ഫ്രാന്‍സിലെ ഒരു വിമാനത്താവളത്തിലാണ് 8 കിലോ അധിക ലഗേജ് ഉള്ളതായി വ്യക്തമാക്കി ജീവനക്കാര്‍ പിടിച്ചുനിര്‍ത്തിയത്. അനുവദനീയമായ പരിധിയിലും എട്ട് കിലോഗ്രാം അധികം ലഗേജുണ്ടെന്നും അതിന് പണമടയ്ക്കണമെന്നുമായിരുന്നു എയര്‍ലൈന്‍ അധികൃതരുടെ ആവശ്യം. എന്നാല്‍ പണം നല്കാതിരിക്കാനായി ബാഗ് തുറന്ന് വസ്ത്രങ്ങൾ എല്ലാം എടുത്ത് ഒന്നിനു മുകളില്‍ ഒന്നായി 15 ടീ ഷര്‍ട്ടുകളും അദ്ദേഹം തന്നെ ധരിച്ചു. ഇതോടെ ലഗേജില്‍ അധികമുണ്ടായിരുന്ന എട്ട് കിലോഗ്രാമിന്റെ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു.
വീഡിയോ കാണാം;
https://youtu.be/EaQukd4rBN4
Post Your Comments