ലൂയിസിയാന: കടയിൽകയറി ഐസ്ക്രീം നക്കി വീണ്ടും അതേ സ്ഥലത്ത് വച്ച യുവാവ് ഒടുവിൽ പിടിയില്‍. കടയിലെ ഐസ്ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനും ലെനിസ് മാർട്ടിൻ എന്ന മുപ്പത്താറുകാരനാണ് അറസ്റ്റിലായത്. കടയിൽകയറി ഐസ്ക്രീം നക്കിയ ശേഷം ഫ്രീസറിൽ തിരികെവയ്ക്കുന്ന വീഡിയോയാണ് ലെനിസ് പോസ്റ്റ് ചെയ്തിരുന്നത്. ഇതു വിവാദമായതിനെ തുടർന്നാണ് അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചത്. അടുത്തിടെ വ്യാപകമായി പ്രചരിച്ച വീഡിയോയുടെ ചുവടുപിടിച്ചാണ് ലെനിസും വീഡിയോ പങ്കുവച്ചതെന്നാണു സൂചന. ഒരു സൂപ്പര്‍ സ്റ്റോറിനുള്ളിൽ കയറി ഐസ്ക്രീം നക്കിയശേഷം ഫ്രീസറിൽ തിരികെവക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.
This done gotten out of hand. Now his old ass should know better??♀️@ILoveBlueBell @WAFB @Kiran_WAFB pic.twitter.com/TKX0jUikok
— Mrs. Franklin (@Ms_Pisces_Slay) July 7, 2019
Post Your Comments