ടെക് ലോകത്ത് ഏറെ ശ്രദ്ധനേടിയ ലെനോവോയുടെ ഡിജിറ്റല്‍ സ്മാര്‍ട് വാച്ച് ലെനോവോ ഈഗോ വീണ്ടും വിപണിയില്ക്ക്. ആദ്യമായി വിപണിയിലെത്തിയപ്പോള്‍ ലഭിച്ച വലിയ സ്വീകാര്യതയാണ് ഈ വാച്ച് വീണ്ടും വിപണിയിലെത്തിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന് പിന്നില്‍. വാച്ചിന്റെ സ്റ്റോക്ക് അതിവേഗം കഴിയുന്ന വിധം ആവശ്യക്കാരുണ്ടായെന്ന് ലെനോവോ പറയുന്നു.
1999 രൂപയ്ക്കാണ് ലെനോവോ ഈഗോ ഡിജിറ്റല്‍ സ്മാര്‍ട് വാച്ച് വിപണിയിലെത്തിയിരിക്കുന്നത്. ക്രോമയിലും ഫ്‌ലിപ്കാര്‍ട്ടിലും ഇത് ലഭ്യമാവും.
20 ദിവസം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയാണ് വാച്ചിന്റെ പ്രധാന പ്രത്യേകത. ഹൃദയ സ്പന്ദന നിരക്ക്, നടത്തം, ഉറക്കം, ആക്ടിവിറ്റി എന്നിവ ട്രാക്ക് ചെയ്യുന്ന ഫിറ്റ്നസ് ഫീച്ചറുകള്‍ ഈ വാച്ചിനുണ്ട്. 42 ഗ്രാം ഭാരമുള്ള ലോനോവോ ഈഗോ 50 മീറ്റര്‍ ആഴം വരെ വാട്ടര്‍ റസിസ്റ്റന്റുമാണ്.
ദൈനംദിന പ്രവൃത്തികളെയും ശാരീരിക ആരോഗ്യത്തെയും ഏറെ സ്വാദീനിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട് വാച്ചിന്റെ നിര്‍മാണം. ഹൃദയത്തിന്റെ കരുത്ത് അളക്കാനും ഭക്ഷശൈലി ക്രമീകരിക്കാനും വ്യായാമം പറഞ്ഞു നല്‍കാനുമെല്ലാം ഇവനു കഴിയും. കൂടാതെ ഉറക്കം അളന്ന് രാവിലെ കൃത്യമായ നോട്ടിഫിക്കേഷന്‍ നല്‍കുകയും ചെയ്യും.
Post Your Comments