Latest NewsIndia

അനുനയത്തിനെത്തി; ഡി.കെ ശിവകുമാര്‍ അടക്കമുള്ളവര്‍ കസ്റ്റഡിയില്‍

മുംബൈ : വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എല്‍.എമാരെ കാണാന്‍ ആറ് മണിക്കൂറിലധികം ശിവകുമാര്‍ റിസോര്‍ട്ടിന് മുന്നില്‍ കാത്തുനിന്നു. റിസോര്‍ട്ട് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

മന്ത്രിസ്ഥാനങ്ങളടക്കം വാഗ്ദാനങ്ങളും കൂറുമാറം പ്രയോഗിക്കുമെന്ന അന്ത്യശാസനവും ഫലിക്കാതിരിന്നിട്ടും അവസാനവട്ട ശ്രമമെന്ന നിലയിലാണ് അനുനയവുമായി മന്ത്രി ഡി.കെ ശിവകുമാര്‍ മുംബൈയിലെത്തിയത്. തടയാന്‍ നീക്കമുണ്ടാകുമെന്ന് കണക്കുകൂട്ടി ഹോട്ടലില്‍ മുറിയെടുത്തായിരുന്നു ശിവകുമാറിന്റെ വരവ്. എട്ടരയോടെ ഹോട്ടലിന് മുന്നില്‍ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞു. ശിവകുമാറില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ശിവകുമാറിനെതിരെ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകരും നിലയുറപ്പിച്ചു.

ഇതിനിടെ ശിവകുമാറിന്റെ റൂം ബുക്കിങ് ഹോട്ടല്‍ ക്യാന്‍സല്‍ ചെയ്തു. ഹോട്ടലിന് സമീപത്ത് രണ്ടു ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ശിവകുമാറിനെ കാണാന്‍ താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് വിമത എം.എല്‍.എ രമേഷ് ജര്‍ക്കിഹോളി പ്രതികരിച്ചു.പിന്നാലെ ഹോട്ടല്‍ അധികൃതര്‍ മുറിയുടെ ബുക്കിങ് റദ്ദാക്കി. ശിവകുമാര്‍ കാത്തുനിന്നതോടെ മൂന്നുമണിക്കൂറിനുശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മടങ്ങിയില്ലെങ്കില്‍ അറസ്റ്റിനും മടിക്കേണ്ടതില്ലെന്നാണ് മുംബൈ കമ്മിഷണറുടെ ഉത്തരവ്. എന്നാല്‍ എം.എല്‍.എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു ശിവകുമാര്‍. ഇതോടെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി.

അതോടൊപ്പം രാജി നിരാകരിച്ച സ്പീക്കര്‍ക്കെതിരെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. കോടതിയുടെ അടിയന്തരപരിഗണന ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയാണ് ഹാജരായത്. നിയമസഭയില്‍ ഭൂരിപക്ഷം അവകാശപ്പെട്ട ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബെംഗളൂരുവില്‍ കരുനീക്കം ശക്തമാക്കി. ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. നിയമസഭാകക്ഷി നേതാവ് ബി.എസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സ്പീക്കറെയും ഗവര്‍ണറെയും കാണും

shortlink

Related Articles

Post Your Comments

Related Articles


Back to top button