മുംബൈ: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ രാജിവെച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മുംബൈ പോലീസ് തടഞ്ഞു. തങ്ങള്‍ക്ക് ഭീഷണി ഉണ്ടെന്ന് കാണിച്ച് വിമത എംഎല്‍എമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ശിവകുമാറിനെ തടഞ്ഞത്. മുംബൈ പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ പോലീസ് സുരക്ഷ ശക്തമാക്കി. മഹാരാഷ്ട്ര സ്‌റ്റേറ്റ് റിസര്‍വ് പോലീസും കലാപ നിയന്ത്രണ സേനയുമാണ് സുരക്ഷയ്ക്കുള്ളത്.
തന്നെ തടഞ്ഞു വച്ചിരിക്കുകയാണെന്നും എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ശിവകുമാര്‍ ആരോപിച്ചു. പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണാന് ഇവിടെ വന്നത്. മുംബൈ പോലീസ് അവരുടെ ജോലി ചെയ്യട്ടെ. ഒരുമിച്ചാണ് ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
ഭീഷണിയുണ്ടെന്ന പരാതി കിട്ടിയിട്ടുണ്ട്. അതിനാല്‍ ഹോട്ടലിലേക്ക് കടത്തി വിടാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്ന പ്രചാരണം കള്ളമാണെന്ന് ശിവകുമാര്‍ പറഞ്ഞു. അതേസമയം വിമതര്‍ താമസിക്കുന്ന റിനൈന്‍സ് ഹോട്ടലിന് മുന്നില്‍ ശിവകുമാറിനെതിരെ ഗോ ബാക്ക് വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചു. പിന്നാലെ ശിവകുമാറിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.
Karnataka Minister DK Shivakumar, in #Mumbai: Let Mumbai Police or any other force be deployed. Let them do their duty. We've come to meet our friends. We were born together in politics, we will die together in politics. They are our party men. We have come to meet them. pic.twitter.com/F7fCh7i6kh
— ANI (@ANI) July 10, 2019
Post Your Comments