KeralaLatest News

വ്യാജരേഖകളുമായി തലസ്ഥാനത്തെത്തിയ യുവതികള്‍ക്ക് ജയില്‍ മോചനം; ഇവര്‍ തട്ടിപ്പിന്റെ ഇരകള്‍, ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം: മനുഷ്യക്കടത്തിന് ഇരയായി വ്യാജ രേഖകളുമായി തലസ്ഥാനത്ത് അകപ്പെട്ട മൂന്നു നേപ്പാള്‍ യുവതികള്‍ക്കു ജയില്‍ മോചനം. യുവതികള്‍ തട്ടിപ്പിന്റെ ഇരകളാണെന്ന ക്രൈബ്രാഞ്ച് എസ്പിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ഇവരെ വിട്ടയച്ചു. വ്യാജരേഖ ചമച്ചു ഗള്‍ഫിലേക്കു കടക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനു ഫെബ്രുവരിയിലാണു ഇവര്‍ പിടിയിലായത്. പിന്നീട് അട്ടക്കുളങ്ങര വനിത ജയിലില്‍ അഞ്ചുമാസം റിമാന്‍ഡില്‍ കഴിഞ്ഞു.

എഴുത്തും വായനയും അറിയാത്തതും കുടുംബങ്ങളിലെ ദാരിദ്യവുമാണു ഇവരെ ഇരയാക്കിയതെന്ന് സന്ധ്യ പറഞ്ഞു. യുവതികള്‍ക്കു കുവൈത്തില്‍ വീട്ടു ജോലി വാഗ്ദാനം നല്‍കിയായിരുന്നു മനുഷ്യക്കടത്ത്. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്റാണു ഇവര്‍ക്കു രേഖകള്‍ നല്‍കിയത്.പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്ത യുവതികള്‍ക്കു തട്ടിപ്പ് തിരിച്ചറിയാനായില്ല. ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇവര്‍ രാജ്യാന്തര വിമാനത്താവളം വഴി നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കവെയാണു പിടിയിലായത്.

വിഷയത്തില്‍ സഹായം അഭ്യര്‍ഥിച്ചു നേപ്പാള്‍ എംബസി അഡ്വക്കറ്റ് സന്ധ്യയെ സമീപിച്ചതാണു വഴിത്തിരിവായത്. ഇവരും അസിസ്റ്റന്റ് ബിന്ദു ഗോപിനാഥും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു കത്തു നല്‍കുകയും നിയമ സഹായം നല്‍കുകയും ചെയ്തു.ഈ ഇടപെടലാണു നേപ്പാള്‍ യുവതികള്‍ക്കു തുണയായത്.ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഡിജിപി ഉത്തരവിട്ടു.വളരെ വേഗം അന്വേഷണവും പൂര്‍ത്തിയായി. വിട്ടയയ്ക്കപ്പെട്ട യുവതികളെ ഇന്നലെ ‘അഭയ’യില്‍ എത്തിച്ചു.

ബ്യൂറോ ഓഫ് എമിഗ്രേഷന്‍ വിഭാഗത്തില്‍ ഹാജരാക്കിയത് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ പെര്‍മിറ്റ് പതിച്ച പാസ്‌പോര്‍ട്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നു വലിയതുറ പൊലീസ് ഇവരെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡില്‍ കഴിയവെ ഏപ്രിലില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചു.എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ പാര്‍പ്പിക്കുകയായിരുന്നു. തുടരന്വേഷണത്തിനായി ഇവരില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമേ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button