ജനനേന്ദ്രിയം മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദക്കെിരെ ക്രൈം ബ്രാഞ്ച് വൈകാതെ നിര്‍ണ്ണായക കുറ്റപത്രം സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസന്വേഷണം തുടരുന്നതിനിടെ പെണ്‍കുട്ടി നാടകീയമായി മൊഴി മാറ്റിയിരുന്നു. സ്വാമിയുടെ സഹായി അയ്യപ്പാദസിന്റെ പ്രേരണയാല്‍ ചെയ്തതാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു മൊഴി .
പക്ഷെ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനക്കുള്ള വെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. അന്തിമ റിപ്പോര്‍ട്ട് നിയമോപദേശത്തിന് നല്‍കി. ബാഹ്യപ്രേരണ കൊണ്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ രണ്ടാം മൊഴി പൊലീസ് തളളികളഞ്ഞു. കുഴഞ്ഞുമറിഞ്ഞ കേസായതിനാല്‍ വിശദമായ നിയമോപദേശത്തിനും ശേഷമായിരിക്കും ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.
അതേ സമയം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വീണ്ടും സ്വാമി ഗംഗേശാനന്ദ ശസ്ത്രികക്ക് വിധേയനായി. വിദഗ്ദ ചികിത്സ ഇപ്പോള്‍ നടന്നുവരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ജനനേന്ദ്രിയും ആദ്യം തുന്നിചേര്‍ത്തത്. വീട്ടുനുള്ളില്‍ നടന്ന ബലാല്‍സംഗം ശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ഒരു വനിത എഡിജിപിക്ക് പങ്കുണ്ടെന്ന ഗംശേശാനന്ദയുടെ പരാതിയും ക്രൈം ബ്രാഞ്ച് തള്ളുന്നു.
Post Your Comments