തിരുവനന്തപുരം : യാതൊരുവിധ തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണ് സോളാർ കേസെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. തെളിവില്ലെന്ന് എല്ലാവർക്കും അറിയാമെന്നും സത്യം അധികനാൾ മൂടി വെയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാർ പീഡനക്കേസിൽ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് വാർത്തയോട് പ്രതികരിക്കവേയാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം പറഞ്ഞത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ യാതൊരുവിധ തെളിവുകളുമില്ലാതെ എടുത്ത കേസാണ് സോളാർ കേസെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികൾക്ക് എതിരെ ഹീനമായ അവസരം ഉപയോഗപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കൊണ്ടു വന്നതാണിത്. ഇക്കാര്യം സർക്കാരിനും ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Also : കെ ടി ജലീലിന്റെ പരാതി; യാസര്‍ എടപ്പാളിനെ പോലിസ് അറസ്റ്റ് ചെയ്തു
കേസിലെ പരാതിക്കാരി എഴുതിയ കത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാന്‍ പാടില്ലെന്നും അതിന്‍മേല്‍ യാതൊരു നടപടിയും എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. അത്‌കൊണ്ട് അവസാനിക്കേണ്ട കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ, രാഷ്ട്രീയ എതിരാളികളെ അപമാനിക്കാന്‍ കൊണ്ടുവന്നതാണ്. തെളിവില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ജാമ്യമില്ലാ വകുപ്പ് ഇട്ട് കേസെടുത്തിട്ടും മുന്‍കൂര്‍ ജാമ്യത്തിനോ എഫ്‌ഐആര്‍ റദ്ദാക്കാനോ പോകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments