ഷിംല: നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വൈകിട്ട് 7.55 ഓടെയാണ് റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഷിംലയുടെ വടക്കു-കിഴക്കൻ മേഖലയിൽ പത്ത് കിലോമീറ്റർ ആഴത്തിൽ ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് നാശനഷ്‌ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.
Post Your Comments