ഡൽഹി : രാഹുൽ ഗാന്ധിയുടെ ഇരിപ്പിടത്തെ ചൊല്ലി ലോക്സഭയിൽ തർക്കം. രാഹുലിന് വേണ്ടി പാര്‍ലമെന്‍റിലെ മുൻ നിരയിൽ സീറ്റ് ആവശ്യപ്പെട്ടെന്നും സര്‍ക്കാര്‍ക്കാര്‍ നിഷേധിച്ചെന്നുമാണ് ആരോപണം.എന്നാൽ സീറ്റ് ആവശ്യപ്പെട്ടെന്ന കാര്യം ശരിയല്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. സോണിയാ ഗാന്ധിക്കൊപ്പം മുൻനിരയിലായിരുന്നു ഇതുവരെ രാഹുൽ ഇരുന്നത്.
തെരഞ്ഞെടുപ്പിന് ശേഷം പുതിയ ക്രമപ്രകാരം ലോക്സഭാ കക്ഷിനേതാവ് അതിര്‍ രഞ്ജൻ ചൗധരിക്കും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്കും ആണ് ഇരിപ്പിടം ഉള്ളത്. എന്നാൽ കോൺഗ്രസ് മുൻനിരയിൽ നാല് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്ന് കൊടിക്കുന്നേൽ സുരേഷ് എംപി അടക്കമുള്ളവര്‍ സമ്മതിക്കുന്നുണ്ട്.നാല് സീറ്റ് കിട്ടിയാൽ രാഹുൽ മുൻനിരയിൽ ഇരിക്കുമായിരുന്നുവെന്ന് എംപി വ്യക്തമാക്കി.
Post Your Comments