മുംബൈ: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്‌ക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗവര്‍ണറുടെ ഓഫീസ് ബിജെപി ഓഫീസിനേക്കാള്‍ തരംതാഴ്ന്നു. നിയമസഭ സമ്മേളനം വിളിച്ചത് ഗവര്‍ണര്‍ ആണ്. അത് ചട്ടവിരുദ്ധമെന്ന് പറയാന്‍ ബിജെപിക്ക് എന്ത് അധികാരണാണ് ഉള്ളതെന്ന് വേണുഗോപാല്‍ ചോദിച്ചു. കോണ്‍ഗ്രസ് നിയമ പോരാട്ടം തുടരുമെന്നും വേണുഗോപാല്‍ അറിയിച്ചു.
കര്‍ണാടകത്തില്‍ നടക്കുന്നത് ബി ജെ പിയുടെ കുതിരക്കച്ചവടമാണെന്ന് വേണുഗോപാല്‍ നേരത്തേ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടുകൊണ്ട് ഇന്‍കംടാക്സ്, സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്ത് ആളുകളെ കൂറുമാറ്റുന്ന പ്രക്രിയയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Post Your Comments