Latest NewsIndia

സർക്കാർ ജീവനക്കാരന്റെ ഉപദ്രവം സഹിക്കാനാകാതെ യുവാവ് കളക്ട്രേറ്റ് വളപ്പിൽ ആത്മഹത്യ ചെയ്‌തു

മുസാഫർനഗർ: സർക്കാർ ജീവനക്കാരന്റെ ഉപദ്രവം സഹിക്കാനാകാതെ യുവാവ് കളക്ട്രേറ്റ് വളപ്പിൽ ജീവനൊടുക്കി. ധാന്യങ്ങൾ പൊടിപ്പിക്കുന്ന മില്ലുടമയായ നിരജ് കുമാറാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബിജിനോർ ജില്ലാ കളക്‌ടറേറ്റ് പരിസരത്ത് വെച്ചാണ് ഇയാൾ ആത്മഹത്യ ചെയ്‌തത്‌. വൈദ്യുതി വകുപ്പിൽ ജൂനിയർ എഞ്ചിനീയറായ വിനീത് സൈനി എന്ന ഉദ്യോഗസ്ഥനെതിരായ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരജ് കുമാർ വൈദ്യുതി മോഷ്ടിച്ചെന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ വിനീത് സൈനി കേസെടുത്തിരുന്നു. ഈ കേസ് ഇപ്പോൾ അന്വേഷണത്തിലാണ്. ഇതിനിടയിലാണ് നിരജ് കുമാർ ആത്മഹത്യ ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button