മാഞ്ചസ്റ്റര്‍: ലോകകപ്പ‌് ക്രിക്കറ്റ‌് സെമിഫൈനലില്‍ ഇന്ന് ഇന്ത്യ-ന്യൂസിലന്‍ഡ‌് പോരാട്ടം. പകല്‍ മൂന്നിന‌് ഓള്‍ഡ‌് ട്രഫോഡിലാണ‌് മത്സരം. ജയിക്കുന്ന ടീം ഞായറാഴ‌്ചത്തെ ഫൈനലിൽ മാറ്റുരയ്ക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ 9 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഒരു മത്സരത്തിൽ മാത്രമാണ് ടീം തോറ്റത്. 9 മത്സരങ്ങളില്‍ നിന്ന് 5 ജയവും 3 തോല്‍വിയുമായി 11 പോയിന്റ് നേടി 4-ാം സ്ഥാനക്കാരായാണ് ന്യൂസിലന്‍ഡ് സെമിയിലേക്ക് യോഗ്യത നേടിയത്.
ഓപ്പണര്‍ രോഹിത‌് ശര്‍മയും ബൗളര്‍ ജസ‌്പ്രീത‌് ബുമ്രയുമാണ‌് ഇന്ത്യന്‍ നിരയിലെ കരുത്തര്‍.ബാറ്റിങ്ങിലും ബൗളിംഗിലും ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. കുല്‍ദീപും ചഹലും കളിക്കുമോ അതോ രവീന്ദ്ര ജഡേജ ടീമില്‍ തുടരുമോയെന്ന കാര്യത്തില്‍ ഇന്ന് രാവിലെയേ തീരുമാനമാകൂ. കേദാര്‍ ജാദവിനെ കൊണ്ടുവരാനും സാധ്യതയുണ്ട്.
സാധ്യതാ ടീം: രാഹുല്‍, രോഹിത്, കൊഹ്‌ലി, പന്ത്, ധോണി, കാര്‍ത്തിക്/കേദാര്‍, പാണ്ഡ്യ,ഭുവനേശ്വര്‍, ജഡേജ/കുല്‍ദീപ്, ചഹാല്‍/ഷമി, ബുംറ.
Post Your Comments