തിരുവനന്തപുരം : ജി.എസ്.ടി ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പാഴ് വസ്തു വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്. കേന്ദ്രബജറ്റിലും കാര്യമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തില്‍ പാഴ് വസ്തു ശേഖരണം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വെക്കാനാണ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 1ന് തിരുവനന്തപുരത്തെ ജിഎസ്.ടി ഓഫീസില്‍ പാഴ് വസ്തു നിക്ഷേപം നടത്തുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.
രണ്ട് തവണയുള്ള ടാക്‌സ് ഒഴിവാക്കാനാണ് ജി.എസ്.ടി നടപ്പാക്കിയതെങ്കിലും പാഴ് വസ്തുക്കളുടെ കാര്യത്തില്‍ ഇത് നടപ്പായില്ല. കുപ്പിവെള്ളത്തിന് രണ്ട് ശതമാനമായി ടാക്‌സ് ഏര്‍പ്പെടുത്തിയപ്പോള്‍ ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പിക്ക് 5 ശതമാനമാണ് ജി.എസ്.ടി ഏര്‍പ്പെടുത്തിയത്. ജിഎസ്ടിക്ക് പിന്നാലെ ബജറ്റില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതും തിരിച്ചടിയായി. പലതവണ ആവശ്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്.
എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പാഴ് വസ്തു ശേഖരണം നിര്‍ത്തിവെക്കുന്നതടക്കമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ഈ മേഖലയില്‍ ഉള്ളവരുടെ തീരുമാനം. പാഴ് വസ്തുക്കളില്‍ നിന്നും വന്‍തോതില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയതാണ് പ്രധാനമായും ഈ മേഖലയിലുള്ളവരെ പ്രതിസന്ധിയിലാക്കിയത്. പാഴ് വസ്തു ശേഖരിക്കുന്നവര്‍ പ്രതിഷേധം ശക്തമാക്കിയാല്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ മാലിന്യനീക്കം അനിശ്ചിതത്യത്തിലാകും.
Post Your Comments