
കൊച്ചി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞടുപ്പ് വിജയം ചോദ്യം ചെയ്ത് സരിത എസ് നായര്‍ കോടതിയില്‍. വയനാട്ടില്‍ തന്റെ നാമനിർദേശ പട്ടിക തള്ളിയ ചോദ്യം ചെയ്ത് സരിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കേസായി ഫയൽ ചെയ്യാനായിരുന്നു നിർദേശം. ഇതോടെയാണ് സരിത രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്‌ത് കോടതിയെ സമീപിച്ചത്.
രാഹുല്‍ ഗാന്ധിക്കും , ഹൈബി ഈഡനും എതിരായി സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട കേസുകളിലെ ശിക്ഷിക്കപ്പെട്ടതിനാല്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നു.
Post Your Comments