കൊച്ചി: നെടുങ്കണ്ടെ കസ്റ്റഡി മരണത്തില്‍ ഇടുക്കി ജിസ്‌ട്രേറ്റിനെ വിമര്‍ശിച്ച് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. കേസില്‍ മജിസ്‌ട്രേറ്റിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വെമാല്‍ പാഷ ആരോപിച്ചു. വാഹനത്തിനടുത്ത് പോയാണ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തത്. അതിന്റെ സാഹചര്യം എന്തായിരുന്നുവെന്ന് മജിസ്‌ട്രേറ്റ പരിശോധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിക്ക് ചികിത്സ ഉറപ്പാക്കേണ്ട ബാധ്യത മജിസ്‌ട്രേറ്റിനുണ്ടായിരുന്നു എന്നും റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
രാജ്കുമാറിന്റെ മരണത്തില്‍ ജയില്‍ അധികൃതര്‍ക്കും വീഴ്ച പറ്റി. പ്രതിയെ നേരം ആശുപത്രിയില്‍ കൊണ്ടു പോകണമായിരുന്നു. ജയില്‍ അധികൃതര്‍ക്കു എതിരേയും അന്വേഷണം വേണമെന്ന് കെമാല്‍ പാഷ പറഞ്ഞു.
Post Your Comments