KeralaLatest News

പ്രമുഖ വ്യവസായി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ തലശ്ശേരി കടവത്തൂര്‍ സ്വദേശി പി.എ. റഹ്മാന്‍ എന്ന പി.പി. അബ്ദുറഹ്മാന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയാണ് ഇദ്ദേഹം. മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. ഭാര്യമാര്‍: ഖദീജ, ആയിഷ. മകന്‍: അബ്ദുല്‍ വാഫി.

സഹോദരങ്ങള്‍: പരേതനായ പി.പി. അബ്ദുള്ള, പി.പി. അബൂബക്കര്‍, പി.പി. ആയിഷ. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 4-ന് കടവത്തൂര്‍ ജുമാമസ്ജിദില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button