ലാഹോര്‍: മതിയായ ചികിത്സ കിട്ടാതെ പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരിച്ചു. 330 കിലാ ഭാരമുള്ള പാകിസ്താന്‍ പൗരന്‍ നൂറുല്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. സ്ത്രക്രിയക്ക് ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട നൂറുല്‍ ഹുസൈന്‍ ആശുപത്രിയില്‍ ഉണ്ടായ അക്രമത്തെ തുടര്‍ന്ന് പരിചരണം ലഭിക്കാതെയാണ് മരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആര്‍മി ഹെലികോപ്റ്ററില്‍ 55കാരനായ നൂറുള്‍ ഹസനെ എയര്‍ലിഫ്റ്റ് ചെയ്തത് കഴിഞ്ഞ മാസം വലിയ വാര്‍ത്തയായിരുന്നു.
ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള സിദ്ദീഖാബാദ് സ്വദേശിയാണ് നൂറുല്‍ ഹുസൈന്‍. ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി ഇയാളെ പാക് സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ലാഹോറില്‍ എത്തിക്കുകയായിരുന്നു. ജൂണ്‍ 28 ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് കൂടുതല്‍ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, ചികിത്സയ്ക്കിടെ മരിച്ച മറ്റൊരു രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ അക്രമം അഴിച്ചുവിട്ടു. ഇതുകാരണം നൂറുല്‍ ഹുസൈന്‍ ഐ.സി.യുവില്‍ തനിച്ചായി. ഈതോടെ പരിചരണം ലഭിക്കാതെയാണ് അദ്ദേഹം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഐ.സി.യുവില്‍ ഉണ്ടായിരുന്ന മറ്റൊരു രോഗിയും ചികിത്സയ ലഭിക്കാതെ മരിച്ചിട്ടുണ്ട്. നില വഷളായ നൂറുളിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍ മസൂള്‍ ഹസന്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Post Your Comments