പ്രവാസി ഇന്ത്യക്കാരുടെ (എന്‍ആര്‍ഐ) ‘റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് അന്വേഷിച്ച് ആദായനികുതി (ഐ-ടി) വകുപ്പിന്റെ അന്വേഷണ വിഭാഗം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നികുതി വിലയിരുത്തലുകള്‍ക്കായി എന്‍ആര്‍ഐകള്‍ക്ക് ആദായനികുതിവകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചു തുടങ്ങി. പാസ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പികള്‍ പങ്കിടാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
182 ദിവസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കുന്ന ഒരാള്‍ക്ക് എന്‍ആര്‍ഐ പദവി നേടാന്‍ കഴിയും. അതേസമയം ഒരു വ്യക്തി വര്‍ഷത്തില്‍ 60 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ റസിഡന്റ് എന്ന നിലയിലാകും കണക്കാക്കപ്പെടുന്നത്. കടുത്ത നികുതി പ്രത്യാഘാതങ്ങള്‍ കാരണം 365 ദിവസത്തില്‍ നാട്ടിലും വിദേശത്തുമുള്ള തങ്ങളുടെ സാന്നിധ്യം ശ്രദ്ധയോടെയാണ് എന്‍ആര്‍ഐ ചെലവഴിക്കേണ്ടത്.
ഒരു എന്‍ആര്‍ഐ ഇന്ത്യക്ക് പുറത്തുനിന്നുള്ള വരുമാനത്തിന്മേല്‍ നികുതി ഒഴിവാക്കുമ്പോള്‍, ഒരു താമസക്കാരന്‍ ആഗോള വരുമാനത്തിന് നികുതി നല്‍കണം. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ആര്‍ഐ പദവി അവകാശപ്പെടുന്ന വ്യക്തികള്‍ നികുതിതട്ടിപ്പ് നടത്താനുള്ള സാധ്യത കൂടുതലാണെന്നാണ് നികുതി വകുപ്പിന്റെ വിലയിരുത്തല്‍.
Post Your Comments