ബെംഗുളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സ്പീക്കര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എംഎല്‍എമാര്‍ ആരും നേരിട്ട് രാജി നല്‍കിയിട്ടില്ലെന്ന് സ്പീക്കര്‍ കത്തില്‍ വെളിപ്പെടുത്തി. പതിമൂന്നില്‍ എട്ട് പേരുടെ രാജി നടപടിക്രമം പാലിച്ചല്ലെന്നും അദ്ദേഹം ഗവര്‍ണറെ അറിയിച്ചു. ഈ എട്ടു പേരും നേരിട്ടെത്തി രാജി നല്‍കണമെന്നും സ്പീക്കര്‍ അറിയിച്ചു.
അതേസമയം വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നത് സ്പീക്കര്‍ നീട്ടി.
അതേസമയം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ വിമര്‍ശിച്ച് ജെഡിഎസ് നേതാവ് നാരായണ ഗൗഡ. വികസന മുരടിപ്പില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിശദീകരണം.
Post Your Comments