വിവാദ കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ ഹോങ്കോങ് ജനത നടത്തിയ പ്രക്ഷോഭം ഫലംകണ്ടു. ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു, ബില്‍ നിര്‍മാണം പൂര്‍ണ പരാജയമെന്ന് ഭരണാധികാരി കാരി ലാം സമ്മതിച്ചു. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.
ഒരു മാസമായി ഹോങ്കോങ് പ്രക്ഷോഭത്തിന്റെ തീച്ചൂളയിലായിരുന്നു. കുറ്റാരോപിതരെ വിചാരണ ചെയ്യുന്നതിന് ചൈനയ്ക്കു കൈമാറാനുള്ള നിയമനിര്‍മാണ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുവാക്കളും വിദ്യാര്‍ഥികളും തെരുവുകളിലേക്കിറങ്ങിയത്. ബില്‍ മാറ്റിവച്ചെന്ന പ്രഖ്യാപനത്തില്‍ പ്രക്ഷോഭകര്‍ തൃപ്തരായിരുന്നില്ല. ബില്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നായിരുന്നു ഹോങ്കോങുകാരുടെ ആവശ്യം. പ്രക്ഷോഭത്തെ തുടര്‍ന്ന് നിരവധി ആളുകളെ അറസ്റ്റ് ചെയ്തിരുന്നു.
ബില്‍ പാസാക്കുന്നതിനു മുന്‍പ് വിശാലപരിഗണനകള്‍ക്കു വിധേയമാക്കണമെന്ന് ഐക്യരാഷ്ട്രസംഘടന മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ മിഷേല്‍ ബാഷ്ലറ്റ് ഹോങ്കോങ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബില്‍ റദ്ദാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ചൈനയെടുത്ത നിലപാട്. എന്നാല്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറാതെ ജനങ്ങള്‍ ഉറച്ച് നിന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു.
Post Your Comments