ബെംഗുളൂരു: രാജി വച്ചതിനു പിന്നാലെ സഖ്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംഎല്‍എ എസ്.ടി സോമശേഖരന്‍. മന്ത്രി സ്ഥാനം വേണ്ട. മന്ത്രി സ്ഥാനം കൊതിച്ചല്ല രാജി വച്ചതെന്നും ജനങ്ങള്‍ ജനങ്ങള്‍ കോണ്‍-ദള്‍ സഖ്യം ആഗ്രഹിക്കുന്നില്ലെന്നും സോമശേഖരന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനമാണ് രാജി വച്ചത് പാര്‍ട്ടി വിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ വിമര്‍ശിച്ച് ജെഡിഎസ് നേതാവ് നാരായണ ഗൗഡ. വികസന മുരടിപ്പില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് വിശദീകരണം.അതേസമയം കര്‍ണാടകത്തില്‍ ഒരു എംഎല്‍എകൂടി രാജിവെച്ചു.കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി.
ഇതോടെ രാജിവെച്ച എംഎല്‍എമാരുടെ എണ്ണം 14 ആയി.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസിനെ നല്ലരീതിയില്‍ ബാധിച്ചിരിക്കുകയാണ്. കര്‍ണാടക വിഷയം ലോക്സഭയില്‍ ചര്‍ച്ചയായതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വെക്കുകയും സഭ നിര്‍ത്തിവെക്കുകയും ചെയ്തു.
Post Your Comments