മുംബൈ : കർണാടകത്തിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തതിൽ രാജിവെച്ച എംഎൽഎമാർ മുംബൈയിലെ രഹസ്യകേന്ദ്രത്തിലെന്ന് സൂചന.രണ്ട് ദിവസമായി താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് എംഎൽഎമാരെ മാറ്റി. സവായ് മേഖലയിലെ റിനയൻസ് എന്ന ഹോട്ടലിലേക്കാണ് മാറ്റിയത്.മറ്റുള്ള എംഎൽഎമാർ പഴയസ്ഥലത്ത് തുടരുകയാണ്.ഹോട്ടലിന് മുംബൈ പോലീസ് നൽകിയിരുന്ന സുരക്ഷ പിൻവലിച്ചു. എംഎൽഎമാർ ഗോവയിലേക്ക് തിരിച്ചിട്ടില്ലെന്നും സ്ഥിരീകരണം.
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ കോണ്‍ഗ്രസിന്റെ മുഴുവന്‍ മന്ത്രിമാരും രാജിവച്ചു. 21 മന്ത്രിമാര്‍ രാജിക്കത്ത് നല്‍കി. എല്ലാ മന്ത്രിമാരും സ്വമേധയാ രാജിവെക്കാന്‍ തയ്യാറായെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു. അതേസമയം ജെ.ഡി.എസ് മന്ത്രിമാരും ഉടന്‍ രാജിവെച്ചേക്കും എന്നാണ് സൂചന. വിമത എം.എല്‍.എമാര്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ നേരിടുന്നപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ രാജിവച്ചത്.
Post Your Comments