UAELatest NewsGulf

റൈഡില്‍ നിന്ന് കുട്ടി നിലത്തുവീണ സംഭവം; അബുദാബിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ

അബുദാബി: റൈഡില്‍ നിന്നും താഴെവീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ അബുദാബിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് കോടതി 80,000 ദിര്‍ഹം (15 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. അപകടത്തെ തുടര്‍ന്ന് പാര്‍ക്കിലെ നാല് ജീവനക്കാര്‍ക്ക് കോടതി ജയില്‍ ശിക്ഷയും വിധിച്ചു. സംഭവത്തില്‍ നഷ്ടപരിഹാരം തേടി സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് കോടതി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വയസുകാരിയായ സ്വദേശി പെണ്‍കുട്ടിയാണ് പാര്‍ക്കിലെ റൈഡില്‍ കളിക്കുന്നതിനിടെ ആറ് മീറ്ററോളം ഉയരത്തില്‍ നിന്ന് താഴെ വീണത്. രക്ഷിതാക്കളും പാര്‍ക്ക് അധികൃതരും അറിയിച്ചതനുസരിച്ച് പൊലീസും ആംബുലന്‍സ് സംഘവും എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുട്ടിയുടെ പിന്‍ഭാഗത്തിനും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. പാര്‍ക്കിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവാണ് അപകട കാരണമെന്ന് കണ്ടെത്തിയിരുന്നു. സുരക്ഷാ ബെല്‍റ്റ് ധരിപ്പിക്കാതെയാണ് കുട്ടികളെ റൈഡില്‍ ഇരുത്തിയത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതി പാര്‍ക്കിന് 80,000 ദിര്‍ഹം പിഴ ചുമത്തുകയും കുട്ടികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരന് ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. മറ്റ് മൂന്ന് ജീവനക്കാര്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കുട്ടിക്കുണ്ടായ ശാരീരിക മാനസിക ആഘാതത്തിന് നഷ്ടപരിഹാരം തേടി കോടതിയില്‍ സിവില്‍ ഹര്‍ജി ഫയല്‍ ചെയ്യാനും രക്ഷിതാക്കളോട് ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button