Latest NewsIndia

കേരളത്തിലേക്ക് പുതിയ ബസ് സര്‍വ്വീസുകളുമായി തമിഴ്‌നാട്

കോട്ടയം: കേരളത്തിലേക്ക് പുതിയ ബസ് സര്‍വ്വീസുകളുമായി തമിഴ്‌നാട് സ്റ്റേറ്റ് എക്്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ( എസ് ഇ ടി സി). കേരള- തമിഴ്‌നാട് ബസ് സര്‍വ്വീസ് കരാര്‍ പ്രകാരമാണ് കേരളത്തിലേക്ക് 7 പുതിയ സര്‍വ്വീസുകള്‍ കൂടി നടത്തുന്നത്. സര്‍വ്വീസുകള്‍ ഉടനെ ആരംഭിക്കും.

വേളാങ്കണ്ണി- മൂവ്വാറ്റുപുഴ ( തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, കുമളി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ ), സേലം – തിരുവനന്തപുരം ( കോയമ്പത്തൂര്‍, പാലക്കാട്, കോട്ടയം, കൊട്ടാരക്കര), കന്യാകുമാരി- കോഴിക്കോട് ( നാഗര്‍കോവില്‍, തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഗുരുവായൂര്‍), കന്യാകുമാരി- മൂന്നാര്‍ ( നാഗര്‍കോവില്‍, തിരുനല്‍വേലി, ചെങ്കോട്ട, കോട്ടയം, മൂവ്വാറ്റുപുഴ, കോതമംഗലം), കുംഭകോണം- ഗുരുവായൂര്‍ ( തിരുച്ചിറപ്പള്ളി, പഴനി, പൊള്ളാച്ചി, പാലക്കാട്, തൃശൂര്‍), കരൂര്‍- ചങ്ങനാശ്ശേരി (കോയമ്പത്തൂര്‍, പാലക്കാട്, മൂവ്വാറ്റുപുഴ, കോട്ടയം), ചെന്നൈ- മൂന്നാര്‍ ( തിരുച്ചിറപ്പള്ളി, തേനി, ബോഡിനായ്ക്കന്നൂര്‍, ദേവികുളം) എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. www.tnstc.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്യാം.

ഒരു മാസം മുന്‍പ് തമിഴ്നാടുമായുള്ള പുതുക്കിയ അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് കരാര്‍ പ്രകാരം കെഎസ്ആര്‍ടിസി പുതിയ ഇന്റര്‍‌സ്റ്റേറ്റ് സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ പോകുന്ന വാര്‍ത്ത വളരെ ആവേശത്തോടെയാണ് കേരളം വായിച്ചത്. കണ്ണൂര്‍ – കോയമ്പത്തൂര്‍, കോഴിക്കോട് – ഗൂഡല്ലൂര്‍, സുല്‍ത്താന്‍ ബത്തേരി – കോയമ്പത്തൂര്‍, മാനന്തവാടി – കോയമ്പത്തൂര്‍, തൃശ്ശൂര്‍ – ഊട്ടി, അര്‍ത്തുങ്കല്‍ – വേളാങ്കണ്ണി, കോട്ടയം – പഴനി, എറണാകുളം – പഴനി എന്നിവയായിരുന്നു ഉടന്‍ തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ച റൂട്ടുകള്‍. ഇതിനായി വിവിധ ഡിപ്പോകളിലേക്ക് വേണ്ട ബസ്സുകള്‍ അലോട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍വീസുകളുടെ സമയവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പട്ടിക തയ്യാറാക്കി 03-06-2019 നു മുന്‍പായി ഇഡിഒ യ്ക്ക് നല്‍കുന്നതിനായി അതാത് യൂണിറ്റുകളിലെ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയെങ്കിലും ഇപ്പോള്‍ മാസം ഒന്നു കഴിഞ്ഞിട്ടും ഒരു സര്‍വ്വീസ് പോലും ആരംഭിച്ചില്ല എന്നതാണ് സത്യം. അതേസമയം, പുതുക്കിയ കരാര്‍ പ്രകാരം കേരളത്തിലേക്ക് പുതിയ 7 സര്‍വീസുകളാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഘടകമായ SETC ആരംഭിച്ചിരിക്കുന്നത്. അതും സ്ലീപ്പര്‍ കോച്ച് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡീലക്‌സ് ബസ്സുകളാണ് സര്‍വ്വീസ് നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button