Latest NewsKeralaNews

പൂജ ഉത്സവങ്ങളോട് അനുബന്ധിച്ച് കൂടുതൽ അന്തർസംസ്ഥാന സർവ്വീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് യാത്രാക്കാരുടെ സൗകര്യാർത്ഥം ഈ മാസം 28 മുതൽ ഒക്ടോബർ 12 വരെ കെഎസ്ആർടിസിയും, കെഎസ്ആർടിസി – സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ നടത്തും. ബംഗളൂരു , മൈസൂർ, ചെന്നൈ എന്നിവടങ്ങിളിലേക്കാണ് അധിക സർവ്വീസ് നടത്തുന്നത്. കെഎസ്ആർടിസി ബസുകളിൽ റിസർവേഷൻ പൂർത്തിയായതിന് ശേഷമാകും ആവശ്യമെങ്കിൽ കെഎസ്ആർടിസി- സ്വിഫ്റ്റ് ബസുകൾ ഈ റൂട്ടുകളിൽ സർവ്വീസ് നടത്തുക.

Read Also: മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ

ബംഗളൂരു – കോഴിക്കോട്, ( മൈസൂർ- സൂൽത്താൻ ബത്തേരി, കട്ട- മാനന്തവാടി വഴിയും) ബംഗളൂരു – തൃശ്ശൂർ ( സേലം- കോയമ്പത്തൂർ- പാലക്കാട് വഴിയും), ബംഗളൂരു – എറണാകുളം (സേലം- കോയമ്പത്തൂർ- പാലക്കാട് വഴിയും), ബംഗളൂരു – കോട്ടയം ( സേലം- കോയമ്പത്തൂർ- പാലക്കാട് വഴിയും), ബംഗളൂരു- കണ്ണൂർ ( ഇരിട്ടി വഴി), ബംഗളൂരു – പയ്യന്നൂർ ( ചെറുപുഴ വഴി), ബംഗളൂരു – തിരുവനന്തപുരം( നാഗർകോവിൽ വഴി), ചെന്നൈ തിരുവനന്തപുരം ( നാഗർകോവിൽ വഴി), ചെന്നൈ എറണാകുളം ( സേലം – കോയമ്പത്തൂർ വഴി), തിരിച്ചും കെഎസ്ആർടിസിയുടെ സ്‌കാനിയ, വോൾവോ ബസുകൾ 40 ഓളം സർവ്വീസുകൾ അങ്ങോട്ടും ഇങ്ങോട്ടും നടത്തും,

ഇതിന് പുറമെ ആവശ്യമുള്ള പക്ഷം കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ കണ്ണൂർ – ചെന്നൈ, എറണാകുളം – ചെന്നൈ, ബംഗളൂരു -സേലം- തിരുവനന്തപുരം, പാലക്കാട് – കോയമ്പത്തൂർ – ചെന്നൈ, തിരുവനന്തപുരം – നാഗർകോവിൽ – ബംഗളൂരു, കോഴിക്കോട് – ബത്തേരി- ബംഗളൂരു, കണ്ണൂർ – വിരാജപ്പേട്ട- ബംഗളൂരു സർവ്വീസുകൾക്കായി 16 ഓളം ബസുകളും ലഭ്യമാണ്.

Read Also: വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായേക്കാം: മുന്നറിയിപ്പുമായി കേരളാ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button