ലണ്ടന്‍: ലോകകപ്പിൽ നാളെ ന്യൂസിലാന്‍ഡുമായി നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ ചില മാറ്റങ്ങൾ വേണമെന്ന് സച്ചിൻ ടെണ്ടുൽക്കർ. അവസാന പതിനൊന്നില്‍ രവീന്ദ്ര ജഡേജയെ തിര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്നാണ് സച്ചിന് പറയുന്നത്. ജഡേജ ടീമിലുണ്ടെങ്കില്‍ ഇടം കൈയ്യന്‍ സ്പിന്നറുടെ സേവനംകൂടി ഇന്ത്യക്ക് ലഭിക്കുന്നത് ഗുണം ചെയ്യും. ഏഴാം നമ്പറിൽ കാര്‍ത്തിക്ക് ബാറ്റ് ചെയ്യുന്നതിനെക്കാള്‍ നല്ലത് ജഡേജയാണെന്നും സച്ചിൻ വ്യക്തമാക്കി.
നാല് സ്പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ ടീമില്‍ വേണം. ഷമി തിരിച്ചെത്തുന്നതാണ് നല്ലത്. ഷമി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതിനാല്‍ ഷമിയുടെ സാന്നിദ്ധ്യം ടീമിന് കരുത്തേകും. മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും ഒരു സ്പിന്നറുമാണ് ടീമില്‍ വേണ്ടത്. ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയും വേണം. ബാറ്റിംഗ് നിരയില്‍ അഞ്ച് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാർ വേണമെന്നും സച്ചിൻ പറയുന്നു.
Post Your Comments