കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചൊഴിഞ്ഞ രാഹുല്‍ ഗാന്ധിക്ക് പകരം ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. മുതിര്‍ന്ന നേതാക്കളുടെ പേരും പരിഗണനയ്ക്ക വന്നെങ്കിലും യുവ നേതാവ് മതിയെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ പ്രാമുഖ്യം.
സച്ചിന് പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ കേന്ദ്രീകരിച്ചാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. യുവനേതാവ് അധ്യക്ഷസ്ഥാനത്തെത്തുന്നതാണ് നല്ലതെന്ന അഭിപ്രായം ആദ്യം തുറന്നു പറഞ്ഞത് പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിംഗാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി ഈ ആശയത്തെ അനുകൂലിച്ചില്ലെങ്കിലും അതിനോട് വിയോജിപ്പ് ആരും അറിയിച്ചിട്ടില്ലെന്നാണ് കരുതുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രാജസ്ഥാനില്‍ തിളങ്ങുന്ന വിജയം സമ്മാനിച്ച സച്ചിന് പൈലറ്റിന്റെ പേരാണ് ആദ്യം ഉയരുന്നത്.
പിസിസി അധ്യക്ഷന്‍ കൂടിയായ സച്ചിന് പൈലറ്റിന്റെ കാര്യത്തില്‍ ാഹുലിനും താത്പര്യമുണ്ടെന്നതും അദ്ദേഹത്തതിന് അനുകൂലമായ ഘടകമാണ്. അതേസമയം ജ്യോതിരാദിത്യസിന്ധ്യയുടെ പേരും സച്ചിനൊപ്പം ഉയരുന്നുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ സാധ്യത കുറയക്കുന്നതാണ് എന്നാല്‍ നിലവില്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് ഉപരിയായി കര്‍ണാടക കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കുക എന്നതാണ് ദേശീയ നേതൃത്വത്തിന് പ്രാധാന്യമുള്ള വിഷയം, അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം ഈ ആഴ്ച്ച നടക്കില്ലെന്നും കര്‍ണാടക പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ അത് അടുത്തയാഴ്ച്ചത്തേക്ക് മാറ്റുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.
Post Your Comments