Latest NewsKerala

കസ്റ്റഡി മരണം: ജയിലധികൃതരുടെ ഭാഗത്തും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കാലുകള്‍ ചലിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു

ഇടുക്കി: കസ്റ്റഡിയിലിരിക്കെ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. രാജ്കുമാറിന് വിദ്ഗാദ ചികിത്സ നല്‍കിയിരുന്നില്ലെന്നില്ലെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാജ്കുമാറിനെ ആദ്യം ചികിത്സിച്ച പീരുമേട് താലൂക്ക് ആശുപത്രിയിലെ രേഖകളില്‍ നിന്നും ഇത് വ്യക്തമായി.

നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ജൂണ്‍ 18-ന് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലുകള്‍ ചലിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ പ്രാഥമുക ചികിത്സകള്‍ മാത്രം നല്‍കി രാജ്കുമാറിനെ ജയിലേയ്ക്കു തന്നെ തിരികെ കൊണ്ടു പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button