Jobs & VacanciesLatest NewsEducation & Career

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതികളിൽ താത്കാലികാടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോ നിയമനം. ഫോറസ്ട്രി എക്സ്റ്റൻഷൻ ആൻഡ് കൺസർവേഷൻ എഡ്യൂക്കേഷൻ പ്രോഗ്രാംസ് പദ്ധതിയിലേക്കുള്ള പ്രോജക്ട് ഫെല്ലോ നിയമനത്തിനായി 16ന് രാവിലെ പത്തിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടക്കും.

കമ്മേഴ്‌സ്യൽ നഴ്‌സറി പാലപ്പിള്ളി പദ്ധതിയിലേക്കുള്ള പ്രോജക്ട് ഫെല്ലോ നിയമനത്തിന് 17ന് രാവിലെ പത്തിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടക്കും.

ബോട്ടണി/പ്ലാന്റ് സയൻസ് ഇവയിലേതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മൂന്നുവർഷം കാലാവധിയുള്ള മറ്റൊരു ഗവേഷണ പദ്ധതിയിലേക്കുള്ള എഴുത്തു പരീക്ഷയും ഇന്റർവ്യൂവും 17ന് രാവിലെ പത്തിന് നടക്കും. പ്രതിമാസം 22000 രൂപ വേതനം ലഭിക്കും. പ്രായപരിധി 2019 ജനുവരിയിൽ 36 വയസ്സ് കവിയരുത്.

വിശദവിവരങ്ങൾക്ക്: www.kfri.res.in

shortlink

Related Articles

Post Your Comments

Related Articles


Back to top button