CricketLatest News

കപിൽദേവും കൂട്ടരും കപ്പുയർത്തിയ ലോകകപ്പ് മൽസരം കാണാനും താനുണ്ടായിരുന്നു; ഭാഗ്യമുത്തശ്ശി പറയുന്നതിങ്ങനെ

ലോകകപ്പിൽ ഇന്ത്യയുടെ മത്സരം നടക്കുമ്പോൾ താരമായത് ഗാലറിയിൽ ഇരുന്ന് കളി കാണുന്ന ഒരു മുത്തശ്ശിയായിരുന്നു. ഇന്ത്യ–ബംഗ്ലാദേശ് മൽസരത്തിനിടെയാണ് ഇന്ത്യയുടെ ചാരുലത മുത്തശ്ശിയെ ക്യാമറക്കണ്ണുകൾ‌ പകർത്തിയത്. ഇതോടെ മുത്തശ്ശി വൈറലായി. ഇന്ത്യ ജയിച്ച മൽസരത്തിനു ശേഷം ടീമംഗങ്ങളെ അനുഗ്രഹിച്ചാണ് ചാരുലത മുത്തശ്ശി മടങ്ങിയത്. മത്സരത്തിന് ശേഷം മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ചാരുലത മുത്തശ്ശിക്ക് ടിക്കറ്റുകളും വാഗ്‌ദാനം ചെയ്‌തിരുന്നു.

ഇപ്പോൾ 1983 ൽ കപിൽദേവും കൂട്ടരും കപ്പുയർത്തിയ ലോകകപ്പ് മൽസരം കാണാൻ താനുണ്ടായിരുന്നുവെന്നാണ് ചാരുലത മുത്തശ്ശി പറയുന്നത്. ഇത്തവണത്തെ ലോകകപ്പ് ഇന്ത്യ നേടും, എനിക്ക് ഉറപ്പുണ്ട്. ഗണപതിയോട് ഇന്ത്യയുടെ വിജയത്തിനു വേണ്ടി ഞാൻ പ്രാർഥിക്കുന്നുണ്ട്. ടീമിന് എന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്നും ചാരുലത മുത്തശ്ശി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button