Latest NewsKerala

കുട്ടനാട്ടിൽ മൂന്ന് ആനകൾ; പാടവരമ്പും കായലും കരയും കണ്ട് ‘ആനവണ്ടിപ്രേമികള്‍’ മടങ്ങി

ആലപ്പുഴ: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 150 ആനവണ്ടി പ്രേമികള്‍ കുട്ടനാട്ടിൽ ഒത്തുകൂടി. മൂന്ന് കെഎസ്ആര്‍ടിസി ആനവണ്ടികൾ വാടകയ്ക്കെടുത്തായിരുന്നു ഇവരുടെ ഉല്ലാസ യാത്ര. പാടവരമ്പും കായലും കരയും കണ്ട് അവര്‍ മടങ്ങി.

രാവിലെ ജില്ലാ ഡിപ്പോയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. മൂന്ന് ബസുകളാണ് 10500 രൂപ വാടക നിരക്കിൽ ഇവരുടെ യാത്രയ്ക്ക് കോര്‍പ്പറേഷന്‍ വിട്ടുനല്‍കിയത്. കൈനകരി, പൂപ്പള്ളി ചെമ്പക്കുളം വഴി ഉച്ചയോടെ ആലപ്പുഴയിൽ തിരിച്ചെത്തി. പരസ്പരം ഇതുവരെ കാണാത്തവരുമായി പുതിയ സൗഹൃദങ്ങള്‍ പങ്കുവച്ചു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ളവര്‍ യാത്രയില്‍ പങ്കെടുത്തു. ഭക്ഷണമുള്‍പ്പെടെ ഒരാള്‍ക്ക് 300 രൂപ മാത്രമായിരുന്നു ചിലവ്.

ഏഴാമത് ഫാന്‍സ് മീറ്റാണ് ആലപ്പുഴയില്‍ നടന്നത്. കെഎസ് ആര്‍ടിസി ബസ് യാത്രയില്‍ താല്‍പര്യമുണ്ടാക്കാനാണ് ആനവണ്ടി ട്രാവല്‍ ബ്ലോഗ് തുടങ്ങിയത്. ഇന്ന് ബ്ലോഗിന് ഏറെ ഫോളോവേഴ്സുണ്ട്. നേരത്തെ പമ്പയിലും കുമളിയിലും പൈതല്‍ മലയിലും കണ്ണൂരും ഫാന്‍സ് മീറ്റ് സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button