മലപ്പുറം : സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു എന്ന് രമേശ് ചെന്നിത്തല. വൈദ്യുതി ചാര്‍ജ് വര്‍ധന ഇരുട്ടടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലവ്യക്തമാക്കി. കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയില്‍ ഭാരം ഏല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.
6.8 ശതമാനമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല.
പുതുക്കിയ വൈദ്യുതി നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ
6.8% ശരാശരി വര്‍ദ്ധനയാണ് വൈദ്യുതി നിരക്കില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്
നിരക്ക് വര്‍ധനവിലൂടെ ഒരു വര്‍ഷം 902 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും
ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധനവ് ബാധകമല്ല
50 യൂണിറ്റിന് പ്രതിമാസം 30 രൂപ എന്നത് 35 രൂപയായി ഉയരും
ഫിക്‌സഡ് ചാര്‍ജിനും സ്ലാബ് സമ്പ്രദായം നിലവില്‍ വരും
ഇതുവരെ ഒരു ഫെയിസിന് 30 രൂപയും ത്രിഫെയിസിന് 80 രൂപയുമായിരുന്നു
125 യൂണിറ്റ് ഉപയോഗിക്കുന്ന ആള്‍ക്ക് ശരാശരി 60 രുപ കൂടും
100 യൂണിറ്റ് ഉപയോഗിക്കുന്ന ആള്‍ക്ക് 42 രൂപയുടെ വര്‍ദ്ധന
50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഫിക്‌സഡ് ചാര്‍ജ് 30 ല്‍ നിന്ന് 35 ആയി ഉയര്‍ത്തി. ത്രി ഫെയിസ് 80 ല്‍ നിന്ന് 90
50 യൂണിറ്റ് വരെ യൂണിറ്റ് ചാര്‍ജ് 2.90 ല്‍ നിന് 3.15 ആയി
51 യൂണിറ്റ് മുതല്‍ 100 യൂണിറ്റ് വരെ 3.40 ല്‍ നിന്ന് 3.70
101 യൂണിറ്റ് മുതല്‍ 150 വരെ 4.50 ല്‍ നിന്ന് 4.80 ആയി
151 യൂണിറ്റ് മുതല്‍ 200 വരെ 6.10 ല്‍ നിന്ന് 6.40 ആയി
201 യൂണിറ്റ് മുതല്‍ മുതല്‍ 250 വരെ 7.30 ല്‍ നിന്ന് 7.80 ആയി
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 11.4% വര്‍ധനയാവും വൈദ്യുതി ബില്ലില്‍ വരിക
ലോ ടെന്‍ഷര്‍ ഉപഭോക്താകള്‍ക്ക് 5.7% ശതമാനം വര്‍ധനയുണ്ടാവും
ഹൈടെന്‍ഷന്‍ ഉപഭോക്താകള്‍ക്ക് 6.1% ശതമാനം വര്‍ധനയുണ്ടാവും
കൊമേഴ്‌സ്യല്‍ ഉപഭോക്താകള്‍ക്ക് 3.3% ശതമാനം വര്‍ധനയുണ്ടാവും
ചെറുകിട വ്യവസായം
കണക്റ്റഡ് ലോഡ് 10 കിലോവാട്ട് മാസം 20 രൂപ വര്‍ധന
10 മുതല്‍ 20 കിലോവാട്ട് വരെ വര്‍ധനയില്ല
20 കിലോവാട്ടിന് മുകളില്‍ 20 രൂപ
ചെറുകിട ഐടി അധിഷ്ഠിത വ്യവസായം
10 കിലോവാട്ടിന് 50 രൂപയുടെ വര്‍ധന
10 മുതല്‍ 20 വരെ 40 രൂപയുടെ വര്‍ധന
20 ന് മുകളില്‍ 45 രൂപയുടെ വര്‍ധന
നിരക്ക് വര്‍ധന ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും
Post Your Comments