തൃശൂര്‍: കുറഞ്ഞ വിലയ്ക്ക് കിടിലൻ കോംബോ ലഞ്ചുമായി വിയ്യൂര്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറി. ഒരു ചിക്കന്‍ ബിരിയാണി, മൂന്ന് ചപ്പാത്തി, കോഴിക്കറി, ഒരു ബോട്ടില്‍ മിനറല്‍ വാട്ടര്‍. മധുരത്തിന് ഒരു കപ്കേക്ക് എന്നിവയാണ് 127 രൂപയ്ക്ക് നൽകുന്നത്. ഹോട്ടലില്‍ നിന്ന് ചൂടോടെ ഇത്രയും വിഭവങ്ങള്‍ക്ക് 250 രൂപയെങ്കിലും നൽകേണ്ടിവരുമ്പോഴാണ് കുറഞ്ഞ വിലയ്ക്ക് ജയിലിൽ നിന്നും ലഭിക്കുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ 10 മിനിട്ടിനുള്ളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആറ് കിലോമീറ്റർ ചുറ്റളവിലുള്ള എവിടേക്കും ഭക്ഷണം എത്തും.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ളാറ്റ്ഫോമായ സ്വിഗ്ഗിയുമായി കൈകോര്‍ത്താണ് വിയ്യൂര്‍ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത്. ‘ഫ്രീഡം കോംപോ ലഞ്ച്’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ വിതരണം ഈമാസം 11ന് ആരംഭിക്കും. പ്രത്യേക ടിന്നുകളില്‍ പാക്ക് ചെയ്യുന്ന ഭക്ഷണം പേപ്പര്‍ ബാഗിലാണ് ലഭിക്കുക. കൂടുതല്‍ വിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴി രണ്ടാംഘട്ടത്തില്‍ വിതരണം ചെയ്യും.
Post Your Comments