കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ) പ്രകാരം മാര്‍ച്ച് 31 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചത് 8,663 പുതിയ സെക്കന്‍ഡറി സ്‌കൂളുകളും 46,280 ടോയ്ലറ്റുകളും. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയല്‍ ലോക്സഭയെ അറിയിച്ചതാണിത്.
12.896 പുതിയ സെക്കന്‍ഡറി സ്‌കൂളുകള്‍, 53.789 അധിക ക്ലാസ്, 66.286 കക്കൂസുകള്‍, 11.933 കുടിവെള്ളസൗകര്യം എന്നിവയും 2017 മുതല്‍ 19 വരെയായി നടപ്പിലാക്കിയെന്നും രമേശ് പൊഖ്രിയല് വ്യക്തമാക്കി. ഇതിന് പുറമേ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്പരദേശങ്ങളിലെയും കണക്കനുസരിച്ച്12,100 പുതിയ സ്‌കൂളുകള്‍ പ്രവര്‍ത്തന ക്ഷമമായിട്ടുണ്ടെന്നും 8,663 പുതിയ സ്‌കൂളുകള്‍ നിര്‍മാണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, 44 സെക്കന്‍ഡറി സ്‌കൂളുകളെ സീനിയര്‍ സെക്കന്‍ഡറിയിലേക്ക് ഉയര്‍ത്താനും 851 സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ സ്ട്രീം ഏര്‍പ്പെടുത്താനും അനുമതി നല്‍കിയിട്ടുണ്ടെന്നും പോഖ്രിയാല്‍ പറഞ്ഞു.
രാജ്യത്ത് സെക്കന്‍ഡറി വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് 2009 മുതല്‍ 2017-18 വരെ ആര്‍എംഎസ്എ നടപ്പാക്കിവരികയാണ്. സ്‌കൂളുകളില്‍ കുട്ടികളെ എത്തിക്കുന്നതിനും നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുമാണ് ആര്‍എംഎസ്എ പ്രോഗ്രാം നിരവധി സംഭാവനകളാണ് നല്‍കി വരുന്നത്.
Post Your Comments